ബ്രിട്ടനിൽനിന്ന് എത്തിയ ഏഴുപേർക്ക് കോവിഡ് ; വൈറസ് വകഭേദത്തിന്റെ ഭീഷണിയിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ലണ്ടനില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ എത്തിയ അഞ്ച് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ കൊല്‍ക്കത്തയില്‍ എത്തിയ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ വന്നിറങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലുള്ളവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരുടെ ഫലം ലഭിച്ചിട്ടില്ല. ബ്രിട്ടനില്‍ െകാറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിന്റെ ഭീതിയില്‍ ലോകം കഴിയുേമ്ബാഴാണ് അവിടെനിന്ന് ഇന്ത്യയിലെത്തിയവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച മുതല്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.അതിന് മുമ്ബ് എത്തുന്നവരെയെല്ലാം ടെസ്റ്റ് നടത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.
തിങ്കളാഴ്ച രാത്രി 10.40ന് ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 266 പേരാണ് ഉണ്ടായിരുന്നത്. ഇതിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇവരില്‍ കണ്ടെത്തിയത് പുതിയ ൈവറസാണോ എന്ന് ഉറപ്പായിട്ടില്ല. കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. ഇവരുടെ സാമ്ബിളുകള്‍ ഗവേഷണത്തിനായി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചിട്ടുണ്ട്.
മുമ്ബത്തെ വൈറസിനേക്കാള്‍ 70 ശതമാനം കൂടുതല്‍ പുതിയ വകഭേദത്തിന് പകരാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ഈ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, നിലവിലെ വാക്സിനുകള്‍ ഉപയോഗിച്ച് തന്നെ ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്ധരുടെ അനുമാനം.

