KSDLIVENEWS

Real news for everyone

ബ്രിട്ടനിൽനിന്ന് എത്തിയ ഏഴുപേർക്ക് കോവിഡ് ; വൈറസ് വകഭേദത്തിന്റെ ഭീഷണിയിൽ ഇന്ത്യയും

SHARE THIS ON

ന്യൂഡല്‍ഹി: ലണ്ടനില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ എത്തിയ അഞ്ച് യാത്രക്കാര്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. ഇത്​ കൂടാതെ കൊല്‍ക്കത്തയില്‍ എത്തിയ രണ്ടുപേര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ വന്നിറങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലുള്ളവരെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇവരുടെ ഫലം ലഭിച്ചിട്ടില്ല. ​ബ്രിട്ടനില്‍ ​െകാറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതിന്‍റെ ഭീതിയില്‍ ലോകം കഴിയു​േമ്ബാഴാണ്​ അവിടെനിന്ന്​ ഇന്ത്യയിലെത്തിയവര്‍ക്കും​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ബുധനാഴ്ച മുതല്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്​.അതിന്​ മുമ്ബ്​ എത്തുന്നവരെയെല്ലാം ടെസ്റ്റ്​ നടത്തുകയും ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യാനാണ്​ തീരുമാനം.

തിങ്കളാഴ്ച രാത്രി 10.40ന്​ ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 266 പേരാണ്​ ഉണ്ടായിരുന്നത്​. ഇതിലെ അഞ്ചുപേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അതേസമയം, ഇവരി​ല്‍ കണ്ടെത്തിയത്​ പുതിയ ​ൈവറസാണോ എന്ന്​ ഉറപ്പായിട്ടില്ല. കൂടുതല്‍ ഗവേഷണങ്ങള്‍ക്ക്​ ശേഷമേ ഇക്കാര്യം വ്യക്​തമാകൂ. ഇവരുടെ സാമ്ബിളുകള്‍ ഗവേഷണത്തിനായി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോളിലേക്ക്​ അയച്ചിട്ടുണ്ട്​.

മുമ്ബത്തെ വൈറസിനേക്കാള്‍ 70 ശതമാനം കൂടുതല്‍ പുതിയ വകഭേദത്തിന്​ പകരാന്‍ സാധ്യതയുണ്ടെന്ന്​ ഡബ്ല്യു.എച്ച്‌​.ഒ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ വൈറസിന്‍റെ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്​. അതേസമയം, നിലവിലെ വാക്​സിനുകള്‍​ ഉപയോഗിച്ച്‌​ തന്നെ ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ്​​ വിദഗ്​ധരുടെ അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!