രജീഷയുടെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി , സന്തോഷം പങ്കുവെച്ച് യുവ നടി
അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയില്‍ കൂടി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് രജിഷ വിജയന്, ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി സിനിമകള്‍ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജീഷ, ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും.
നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ജൂണ്‍ എന്ന ചിത്രത്തില്‍ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്, അതില്‍ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങള്‍ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം എല്ലാവരെയും താരത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇപ്പോള്‍ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രജീഷ വിജയന്. പുതിയതായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.
Rajisha Vijayan
കിയ മോട്ടോഴ്സിന്റെ സെല്‍റ്റോസ് എസ്യുവി കാര്‍ ആണ് രജീഷ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കിയ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് രജീഷ കുടുംബത്തിനൊപ്പം വന്നു വാഹനം ഏറ്റു വാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും രജീഷ് ആരാധകരുമായി പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഏത്തിയത്.
Rajisha Vijayan
സെല്‍റ്റോസ് വിപണിയിലെത്തി ഒരു വര്‍ഷം തികഞ്ഞപ്പോള്‍ കിയ അവതരിപ്പിച്ച സെല്‍റ്റോസ് ആനിവേഴ്സറി എഡിഷനാണ് രജീഷ സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ നിറവും ആകര്‍ഷണീയമാണ്. അറോറ ബ്ലാക്ക് പേള്‍ നിറത്തിലുള്ള വണ്ടിയാണ് രജീഷ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് സെല്‍റ്റോസിനുള്ളത്. ബിഎസ് 6 – നിര്‍ഗമനച്ചട്ടങ്ങള്‍ പാലിക്കുന്നവയാണെല്ലാം. മാനുവല്‍ ഗിയര്‍, ഓട്ടമാറ്റിക് ഗിയര്‍ ഓപ്ഷനുണ്ട്. ഒട്ടേറെ സ്മാര്‍ട് ഫീച്ചറുകളുള്ള സെല്‍റ്റോസ്, ഇടത്തരം എസ്യുവികളുടെ നിരയിലേക്കാണെത്തുന്നത്.’എസ് പി കണ്‍സപ്റ്റ്’ ആധാരമാക്കി സാക്ഷാത്കരിക്കുന്ന എസ് യു വിക്ക് 10 മുതല്‍ 16 ലക്ഷം രൂപ വരെയാണു ഷോറൂം വില.ഒരു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുണ്ടെന്ന് കമ്ബനി അവകാശപ്പെടുന്നു.