KSDLIVENEWS

Real news for everyone

യമുന എക്സ്പ്രസ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മുതിർന്ന പത്രപ്രവർത്തകൻ ഉൾപ്പെടെ 5 പേർ മരിച്ചു

SHARE THIS ON

ആഗ്രയിലെ ഖണ്ടോലി ടോള്‍ പ്ലാസയ്ക്ക് സമീപം ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് പോയ കാര്‍ കണ്ടെയ്നര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വലിയ പകടം ഉണ്ടായി. യമുന എക്സ്പ്രസ് ഹൈവേയില്‍ പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയും മുതിര്‍ന്ന ലഖ്‌നൗ പത്രപ്രവര്‍ത്തകന്‍ മുര്‍ലി മനോഹര്‍ സരോജ് ഉള്‍പ്പെടെ അഞ്ച് പേര്‍ മരിക്കുകയും ചെയ്തു.

പുലര്‍ച്ചെ 4: 15 ഓടെ കണ്ടെയ്നര്‍ ട്രക്ക് എക്സ്പ്രസ് ഹൈവേയില്‍ യു-ടേണ്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സരോജിന്റെയും ഭാര്യയുടെയും അമ്മായിയമ്മയുടെയും സഹോദരിയുടെയും കൂടെ സല്‍ജോജിന്റെ സുഹൃത്ത് സന്ദീപും ഒപ്പമുണ്ടായിരുന്നു.കൂട്ടിയിടികളില്‍ നിന്ന് ട്രക്കിന്റെ ഡീസല്‍ ടാങ്ക് പൊട്ടി കാറിന്റെ ബോണറ്റിലാകെ തെറിച്ചുവീണു. ചികിത്സയ്ക്കായി സരോജ് ദില്ലിയിലേക്ക് പോവുകയായിരുന്നു.

കണ്ടെയ്നര്‍ ട്രക്കില്‍ ഇ-വേ ബില്‍ കണ്ടെത്തിയതായി എക്സ്പ്രസ് വേ ടോള്‍ ഇന്‍ ചാര്‍ജ് മേജര്‍ മനീഷ് കുമാര്‍ പറഞ്ഞു. ജയ്പൂരില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് ആമസോണ്‍ സാധനങ്ങള്‍ ട്രക്ക് കയറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് കണ്ടെയ്നര്‍ ഡ്രൈവര്‍ ട്രക്ക് വിട്ട് ഓടി രക്ഷപ്പെട്ടു.

അപകടത്തെത്തുടര്‍ന്ന് കാറിലെ യാത്രക്കാര്‍ ജീവനോടെയുണ്ടായിരുന്നു, അവര്‍ സഹായത്തിനായി അലറിക്കൊണ്ടിരുന്നു, എന്നാല്‍ തീ വളരെ രൂക്ഷമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാറില്‍ തൊടാന്‍ കഴിഞ്ഞില്ല, പരിക്കേറ്റ യാത്രക്കാര്‍ കത്തുന്നത് നിസ്സഹായതയോടെയാണ് നോല്‍ക്കി നില്‍ക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!