ഈസ്റ്റ് ബംഗാൾ വിട്ട് ലിംഗ്ദോഹ് ഒഡീഷയിൽ

മധ്യനിര താരം യുജിന്‍സണ്‍ ലിങ്ദോഹ് ഇനി ഐ എസ് എല്‍ സീസണ് രണ്ടാം പകുതിയില്‍ ഒഡീഷ എഫ് സിക്ക് വേണ്ടി കളിക്കും. ഈസ്റ്റ് ബംഗാളുമായുള്ള കരാര്‍ അവസാനിപ്പിച്ച താരന് ഒഡീഷയുമായി കരാര്‍ ഒപ്പുവെച്ചു. ആറു മാസത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാളിനായി ഈ സീസണില്‍ രണ്ട് ഐ എസ് എല്‍ മത്സരങ്ങളില്‍ ലിംഗ്ദോഹ് കളിച്ചിരുന്നു. എന്നാല്‍ ടീമിന്റെ പ്രകടനം മോശമായതിനാല്‍ പിന്നെ അവസരം കിട്ടിയില്ല.
ഒഡീഷ എഫ് സിയില്‍ എങ്കിലും അവസരം കിട്ടും എന്നാണ് ലിംഗ്ദോഹ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ നിരവധി ഇന്ത്യന്‍ താരങ്ങളെ റിലീസ് ചെയ്യുന്നുണ്ട്. അവസാന സീസണില്‍ ബെംഗളൂരു എഫ് സിയിലായിരുന്നു ലിംഗ്ദോഹ് കളിച്ചിരുന്നത്.മുമ്ബ് എ ടി കെക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട് ലിംഗ്ദോഹ്. ഷില്ലോങ് ലജോംഗിന്റെയും താരമായിരുന്നു.

