KSDLIVENEWS

Real news for everyone

ഇറാനെതിരെ പുതിയ നീക്കം .. ? ഇസ്രയേൽ മുങ്ങിക്കപ്പൽ സൂയസ് കടന്നു , അമേരിക്കൻ യുദ്ധക്കപ്പലുകൾ പേർഷ്യൻ കടലിടുക്കും

SHARE THIS ON

ഇസ്രയേലും അമേരിക്കയും ഇറാനു മുന്നറിയിപ്പ് സന്ദേശം നല്‍കാനായി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇസ്രയേലിന്റെ മുങ്ങിക്കപ്പല്‍ സൂയസ് കടന്നുവെന്നാണ് അറിയുന്നത്. ഇതോടൊപ്പം തന്നെ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ കടലിടുക്കിലും പ്രവേശിച്ചു. ഇറാനെതിരായ പുതിയ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സൂചനയുണ്ട്.

നേരത്തെ, ഡിസംബര്‍ 21 ന് ഐ‌ഡി‌എഫ് ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണാത്മക നീക്കങ്ങള്‍ക്കെതിരെ ജൂത രാഷ്ട്രം ശക്തമായി പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.

ഐ‌ഡി‌എഫ് നാവികസേനയുടെ മുങ്ങിക്കപ്പല്‍ സൗദി അറേബ്യയുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന പേര്‍ഷ്യന്‍ ഗള്‍ഫിനെ അഭിമുഖീകരിച്ചതായി അറബ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.ഇറാനു മുന്നറിയിപ്പ് സന്ദേശം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച്‌ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ നിന്ന്

ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി കാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ വാര്‍ഷികത്തോടടുത്ത് ഇറാന്‍ ആക്രമിച്ചേക്കാമെന്ന ഭീതി മുന്‍നിര്‍ത്തിയാണ് യുഎസ്, ഇസ്രയേല്‍ മുന്നൊരുക്കങ്ങളെന്നും നിരീക്ഷകര്‍ പറയുന്നു. 2020 ജനുവരി 3 നാണ് അമേരിക്കന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ സുലൈമാനിയെ വധിച്ചത്.

ഗൈഡഡ്-മിസൈല്‍ മുങ്ങിക്കപ്പലായ യുഎസ്‌എസ് ജോര്‍ജിയ ഡിസംബര്‍ 21 ന് ഹോര്‍മുസ് കടലിടുക്ക് വഴി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടന്നതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കൊപ്പം ഗൈഡഡ്-മിസൈല്‍ ക്രൂയിസറുകളായ യുഎസ്‌എസ് പോര്‍ട്ട് റോയല്‍ (സിജി 73), യുഎസ്‌എസ് ഫിലിപ്പൈന്‍ സീ (സിജി 58) ) എന്നിവയും ഉണ്ട്. ഇതെല്ലാം ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!