KSDLIVENEWS

Real news for everyone

മലയോര ഹൈവേ നിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തി ; സംഭവം അറിഞ്ഞ് നിരവധി സ്ഥലം സന്ദർശിക്കാനെത്തി

SHARE THIS ON

വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിര്‍മാണത്തിനി​െട ഗുഹ കണ്ടെത്തി. ചൊവ്വാഴ്​ച ഉച്ചക്ക് രണ്ടോടെയാണ് മലയോര ഹൈവേയുടെ പണി പുരോഗമിക്കുന്നതിനിടെ മാലോം കാര്യോട്ടുചാലിൽ വലിയ ഗുഹ പ്രത്യക്ഷപ്പെട്ടത്. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ യന്ത്രക്കൈ അഗാധമായ ഗര്‍ത്തത്തില്‍ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. തുടര്‍ന്ന് ചുറ്റിലുമുള്ള മണ്ണ് നീക്കംചെയ്തപ്പോഴാണ് ജലസമൃദ്ധമായ വലിയ ഗുഹ കണ്ടെത്തിയത്​. കാര്യോട്ടുചാലിലെ കണ്ടത്തിന്‍കര തോമസി​ൻെറ പുരയിടത്തിനു സമീപത്തായാണ് ഗുഹ. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!