KSDLIVENEWS

Real news for everyone

ഇന്ത്യയിൽ പുലികളുടെ എണ്ണം ഉയർന്നെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുലികളുടെ എണ്ണം ഉയര്‍ന്നെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-19 വരെയുള്ള കാലയളവില്‍ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്​. 2014ല്‍ 7,900 പുലികളാണ്​ ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ 12,852 ആയി വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം മാത്രമല്ല പുലികളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്​. അഭിനന്ദനം അവര്‍ കൂടി അര്‍ഹിക്കുന്നുവെന്ന്​ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!