KSDLIVENEWS

Real news for everyone

ശ്രദ്ധിക്കുക . വെള്ളം കുടിച്ച് മരണത്തിലേക്ക് പോകരുത് : കൊറോണയെ പ്രതിരോധിക്കാൻ ദിവസവും അഞ്ച് ലിറ്ററിലേറെ വെള്ളം കുടിച്ചു ; യുവാവ് ഗുരുതരാവസ്ഥയിൽ

SHARE THIS ON

ലണ്ടണ്‍: കൊറോണ വൈറസില്‍ നിന്നും രക്ഷനേടാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി ദിവസവും അഞ്ച്‌ ലിറ്ററിലേറെ വെള്ളം കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ഇംഗ്ലണ്ടിലാണ് സംഭവം. ശരീരത്തിന് ആവശ്യമുള്ളതിലേറെ വെള്ളം കുടിച്ചതാണ് 34 കാരനായ ലൂക്കിനെ രോഗിയാക്കിയത്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഓരോ ദിവസവും ലൂക്ക് കുടിച്ചത്.ദിവസവും അഞ്ച് ലിറ്ററിലേറെ വെള്ളമാണ് ലൂക്ക കുടിച്ചിരുന്നത്.തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ മസ്തിഷ്‌കം വീങ്ങിയ നിലയിലാണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!