KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ; കോവിഡ് മുക്തരുടെ എണ്ണം 99,06,387 ആയിട്ടുണ്ട് ലക്ഷവും ;
24 മണിക്കൂറിനിടെ 19,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 224 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയത്. 22,926 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 2,50,183 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത്.

പുതുതായി 19,078 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു. അതേസമയം ആകെ രോഗമുക്തര്‍ 99,06,387ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,49,218 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!