KSDLIVENEWS

Real news for everyone

മാണി സി കാപ്പൻ യു.ഡി.എഫിലേക്ക് ; നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്.

SHARE THIS ON

നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായില്‍ ജോസ് കെ മാണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ മാണി സി കാപ്പാന്‍ യു.ഡി.എഫിലേക്ക് മാറുകയാണ്. എന്‍.സി.പി ഇടതുമുന്നണി വിടുകയാണെന്ന പുതിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.

രാഷ്ട്രിയ വേലിയേറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണ് പാലാ. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തില്‍ കലഹം പൊട്ടിപ്പുറപ്പെട്ടത്. പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലാ തന്നെ വേണമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതോടെയാണ് അണിയറയിലെ അസ്വാരസ്യങ്ങള്‍ പുറംലോകം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!