KSDLIVENEWS

Real news for everyone

യുഡിഎഫ് സ്വാഗതം ചെയ്താൽ ആലോചിക്കാം ‘ ; മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി പി സി ജോർജ്

SHARE THIS ON

കോട്ടയം: യുഡിഎഫ് പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്. യുഡിഎഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പ്രതികരണം. പിണറായി വിജയന്‍റെ ഭരണത്തിന്‍റെ പോരായ്മകള്‍ പറയാന്‍ ആരുമില്ല. ജോസ് കെ മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പില്‍ പാലായില്‍ മല്‍സരിക്കുെമന്ന് പി.സി.ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

“ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. ഞാന്‍ കാണിച്ചുതരാം ആര് ജയിക്കുമെന്ന്. പാര്‍ട്ടി അഞ്ചിടത്ത് മല്‍സരിക്കും. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ വന്നേക്കാം. അതില്‍ ഉറപ്പ് പറയാനാകില്ല. പാലായില്‍ എന്ത് നടക്കണമെന്ന് ജനപക്ഷം സെക്കുലര്‍ തീരുമാനിക്കും. തീരുമാനമെടുക്കാന്‍ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം ചേരും”- പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം പാലാ സീറ്റിലുടക്കി ഇടതുമുന്നണി വിടാനൊരുങ്ങുകയാണ് എന്‍സിപി. പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. അതേ സമയം മുന്നണി വിടുന്നതിനെ ശശീന്ദ്രന്‍ പക്ഷം ശക്തമായി എതിര്‍ക്കുന്നു. മുന്നണി മാറ്റം തള്ളുമ്ബോഴും പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ടിപി പീതാംബരനും മാണി സി കാപ്പനും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!