KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി ; കോവിഡ് മുക്തരുടെ എണ്ണം 99,27,310 ലക്ഷവും ;
24 മണിക്കൂറിനിടെ 18,177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 217 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 18,177 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,23,965 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 217 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,49,435 ആയി ഉയര്‍ന്നു. നിലവില്‍ 2,47,220 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 20,923 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99,27,310 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!