KSDLIVENEWS

Real news for everyone

ഇൻസ്റ്റഗ്രാമിൽ 251 മില്യൺ ഫോളോവേഴ്സ് ആകുന്ന ആദ്യ വ്യക്തി ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ

SHARE THIS ON

ഫുട്ബോള്‍ ലോകത്തെ റെക്കോര്‍ഡുകള്‍ ഒക്കെ മറികടന്നു കിണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ ഫോളോവോഴ്സ് ഉള്ള റൊണാള്‍ഡോ ഇപ്പോള്‍ അവിടെ ഒരു നാഴികക്കല്ലു കൂടെ കടന്നു. 251 മില്യണ്‍ ഫോളോവേഴ്സ് ആകുന്ന ആദ്യത്തെ വ്യക്തി ആയാണ് റൊണാള്‍ഡോ ഇന്ന് മാറിയിരിക്കുന്നത്.

അമേരിക്കന്‍ ഗായിക ആയ അരിയന ഗ്രാന്‍ഡെ ആണ് റൊണാള്‍ഡോക്ക് പിന്നില്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് എണ്ണത്തില്‍ ഉള്ളത്. അരിയനയ്ക്ക് 213 മില്യണ്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. 209 മില്യണുമായി റോക്ക് ആണ് പിറകില്‍. ലയണല്‍ മെസ്സിക്ക് 174 മില്യണ്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റയില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!