സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; വിവാഹത്തിന് നാല് ദിവസം മുമ്പ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്. പാലാ ഈരാറ്റുപേട്ട റോഡിലില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.
വാഴക്കുളം സ്വദേശിനിയുമായുള്ള അജിത്തിന്റെ വിവാഹം ഈ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദാരുണമായ അപകടം. ഡിസംബര്‍ 31ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍ എന്ന യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

