പുഴസവാരിക്കും ഇനി വാട്ടർ ടാക്സി തയ്യാർ ; ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ ടാക്സി പറശ്ശിനിപ്പുഴയിൽ സർവീസ് ആരംഭിച്ചു …

പറശിനി പുഴയില്‍ ഇന്ന് മുതല്‍ വാട്ടര്‍ ടാക്സി
കാസർഗോഡ് : ജലഗതാഗത വകുപ്പിന്റെ ആദ്യവാട്ടര്‍ ടാക്സി ഇന്നു മുതല്‍ പറശ്ശിനി പുഴയില്‍ സര്‍വീസ് നടത്തും ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും തദ്ദേശിയര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ വാട്ടര്‍ ടാക്സി സര്‍വീസ് നടത്തുന്നതോടെ സാധിക്കും. മലബാര്‍ മലനാട് റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ബോട്ട് ടെര്‍മിനല്‍ കേന്ദ്രീകരിച്ചാണ് വാട്ടര്‍ ടാക്സി സര്‍വീസ് നടത്തുന്നത്.
പുതുവര്‍ഷ സമ്മാനമായി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ ടാക്സിയാണിത്. ജയിംസ് മാത്യു എം എല്‍എയുടെ ഇടപെടലിന്റെ ഫലമായാണ് ജലഗതാഗത വകുപ്പിന്റെ രണ്ടാമത്തെ വാട്ടര്‍ ടാക്സി പറശ്ശനിയില് അനുവദിച്ചത്.
സജ്ജീകരണങ്ങളാല്‍ ഏറെ പ്രത്യേകതനിറഞ്ഞതാണ് വാട്ടര്‍ ടാക്സി. കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സാണ് സംസ്ഥാന ജലഗതാഗത വകുപ്പിനായി ബോട്ട് നിര്‍മ്മിച്ചത്. ഇന്ന് രാവിലെ പത്തിന് ജലഗതാഗത വകുപ്പ് മന്ത്രി മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനാവും.
മണിക്കൂറില്‍ 30 കി.മി വേഗം
സംസ്ഥാനത്ത് നിര്‍മിക്കുന്ന നാല് വാട്ടര്‍ ടാക്സി കളില്‍ ആദ്യത്തേത് ഒക്ടോബറില്‍ ആലപ്പുഴയില്‍ സര്‍വീസ് തുടങ്ങിയിരുന്നു. സ്വീഡനില്‍നിന്നെത്തിച്ച ഒ.എക്സ്.ഇ ഡീസല്‍ എന്ജിന് ഘടിപ്പിച്ച വാട്ടര്‍ ടാക്സി മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (30 കിലോ മീറ്റര്‍) വേഗതയുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിലും മറ്റ് യാത്രാബോട്ടുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് വാട്ടര്‍ ടാക്സി. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റര്‍ വേഗ തയുള്ള വാട്ടര്‍ ടാക്സി പറശ്ശിനി പുഴയില്‍ എത്തുന്നത്.
ഒരു മണിക്കൂറിന് 1500 രൂപ
അരമണിക്കൂറിന് 750 .
സാധ്യതകള്‍ പരിശോധിച്ച് ക്രമീകരണം
ര്മശാലയില് ബുക്കിംഗ് സൗകര്യം

