KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,03,56,845 ആയി ; കോവിഡ് മുക്തരുടെ എണ്ണം 99,75,958 ലക്ഷവും ;
24 മണിക്കൂറിനിടെ 16,375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 201 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 16000ലേക്ക് എത്തി. 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,56,845 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 201 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,49,850 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,31,036 പേരാണ് ചികിത്സയിലുള്ളവര്‍

ഇന്നലെ മാത്രം 29,091 പേര്‍ രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 99,75,958 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!