KSDLIVENEWS

Real news for everyone

‘ചരിത്രം’ ; നാലു വര്‍ഷത്തിന് ശേഷം ഖത്തര്‍ അമീര്‍ സൗദിയില്‍; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി.

SHARE THIS ON

റിയാദ് : നാലു വർഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തർ അമീർ വീണ്ടും സൗദി മണ്ണിലെത്തി . ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വടക്കൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ നടക്കുന്ന 41 -ാമത് ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാനാണ് ഗൾഫ് ഐക്യത്തിന്റെ പുതുചരിത്രമെഴുതി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമാദ് അൽതാനിയുടെ വരവ് . 2017 ജൂണിൽ ഖത്തറുമായി സൗദി അറേബ്യ , യു.എ.ഇ , ബഹ്റൈൻ , ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ ചില കാരണങ്ങളെ തുടർന്ന് നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് ശേഷം നടന്ന ഗൾഫ് ഉച്ചകോടികളിലോ ഗൾഫ് സഹകരണ കൗൺസിലിന്റെ മറ്റ് സമ്മേളനങ്ങളിലോ ഖത്തർ അമീർ പങ്കെടുത്തിരുന്നില്ല . സൗദി അറേബ്യയിലും വന്നിട്ടില്ല . എന്നാൽ ഈ പ്രശ്നങ്ങളിൽ പരിഹാര ചർച്ചകളുണ്ടാവുമെന്നും പ്രതിസന്ധിക്ക് അവസാനമാകുമെന്നും ഗൾഫ് ഐക്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്ന 41 -ാമത് ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് സൗദിക്കും ഖത്തറിനുമിടയിലെ കര , കടൽ , വ്യോമ അതിർത്തികൾ തുറന്ന സാഹചര്യത്തിലാണ് ശൈഖ് തമീം ബിൻ ഹമാദിന്റെ ഗൾഫ് ഉച്ചകോടിയിലക്കും സൗദി അറേബ്യയിലേക്കുമുള്ള വരവ് . ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഊഷ്മള ബന്ധം പുനസ്ഥാപിക്കപ്പെടുമെന്നുള്ള പ്രതീക്ഷയും ആഹ്ലാദവുമാണെങ്ങും . അൽഉലയിലെ അമീർ അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഉച്ചക്ക് 12 മണിയോടെയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ഇറങ്ങിയത് . ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാൻ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ , ഒമാൻ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമ്മൂദ് അൽസഈദ് , യു.എ.ഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിദ് അൽമഖ്തൂം , കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽ സബാഹ് എന്നീ രാഷ്ട്ര നേതാക്കളും അൽഉലയിൽ എത്തിച്ചേർന്നു . രാവിലെ 11 ഓടെ ആദ്യമെത്തിയത് ബഹ്റൈൻ കിരീടാവകാശിയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!