ഇനി ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ അനുമതി വേണം; ആരാധനാലയ സന്ദര്‍ശനങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശവുമായി സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും സർക്കാർ അനുമതി നൽകിയിരുന്നു . ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് . ഉത്സവങ്ങൾ , പൊതുപരിപാടികൾ , ഇവയുമായി ബന്ധപ്പെട്ട കലാപരിപാടികൾ എന്നിവയുടെ സമയം ഉൾപ്പെടെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം . കണ്ടെയ്ൻമെന്റ് സോൺ ഒഴികെ ഉള്ളിടങ്ങളിലെ ആഘോഷങ്ങൾക്ക് അനുമതി നൽകു . 60 വയസ് കഴിഞ്ഞവർ , ഗുരുതര രോഗമുള്ളവർ , ഗർഭിണികൾ , പത്തുവയസിൽ താഴെയുള്ള കുട്ടികൾ എന്നിവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത് . പുരോഹിതർ ഉൾപ്പെടെ മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം . പ്രവേശന കവാടത്തിൽ തെർമൽ സ്കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ . ഉത്സവ പറമ്പുകളിലും ആരാധനാലയങ്ങളിലും ആൾക്കൂട്ടം അനുവദിക്കരുത് . ആചാരങ്ങളുടെ ഭാഗമായി ഒഴിവാക്കാനാകാത്ത സമൂഹസദ്യ ഉണ്ടെങ്കിൽ സാമൂഹിക അകലം കൃത്യമായി പാലിക്കണം . വിഗ്രഹത്തിൽ തൊട്ടുള്ള ആരാധന അനുവദിക്കരുത് . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന എക്സിബിഷനുകൾ , മേളകൾ , കൺസേർട്ടുകൾ എന്നിവയിൽ പ്രവേശനം നിയന്ത്രിതമായ തോതിൽ ആകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു . വരും ദിനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഉത്സവങ്ങൾ ഉൾപ്പെടെ ആൾക്കൂട്ടം സൃഷ്ടിക്കപ്പെടാവുന്ന ഇളവുകളിലേക്ക് സംസ്ഥാനം നീങ്ങുന്നത് .

