KSDLIVENEWS

Real news for everyone

പിടിമുറുക്കി കോവിഡ്…..
ആഗോളതലത്തിൽ കോവിഡ് ബാധിതർ 8.54 കോടി ; 18,50,202 ലക്ഷം മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 18,74,307 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,75,478 ആയി ഉയര്‍ന്നു.നിലവില്‍ 2,24,557 പേരാണ് ചികിത്സയിലുള്ളത്. 1,50,151 പേര്‍ മരിച്ചു. തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.32 ശതമാനമായി വര്‍ദ്ധിച്ചു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
രാജ്യത്ത് രണ്ട് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 3.65 ലക്ഷം പിന്നിട്ടു. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലില്‍ എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,97,777 പേര്‍ മരിച്ചു. അറുപത്തിയൊമ്ബത് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയില്‍ മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.

കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിനം അമ്ബതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ഇരുപത്തേഴ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 76,305 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!