ബ്രൈറ്റിന്റെ അത്ഭുത ഗോൾ, പത്തുപേരുമായി ഗോവയെ തളച്ച് ഈസ്റ്റ് ബംഗാൾ

ഐ എസ് എല്ലില്‍ ഈസ്റ്റ് ബംഗാള്‍ അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ഐ എസ് എല്ലില്‍ രണ്ടാം പകുതിയില്‍ 35 മിനുട്ടോളം പത്തു പേരുമായി കളിച്ചിട്ടും എഫ് സി ഗോവയെ സമനിലയില്‍ പിടിക്കാന്‍ ഈസ്റ്റ് ബംഗാളിനായി. 1-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. രണ്ടാം പകുതിയില്‍ 56ആം മിനുട്ടില്‍ ഡാനി ഫോക്സ് നടത്തിയ ഒരു ഫൗള്‍ ആണ് ചുവപ്പ് കാര്‍ഡില്‍ കലാശിച്ചത്.
ഇതോടെ പത്ത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാള്‍ പതറിയില്ല. 79ആം മിനുട്ടില്‍ അവര്‍ ലീഡ് നേടി. വിദേശ താരം ബ്രൈറ്റിന്റെ ബ്രില്യന്‍സ് ആണ് ഈസ്റ്റ് ബംഗാളിന് ഗോള്‍ നല്‍കിയത്. ഈ സീസണില്‍ പിറന്ന ഏറ്റവും നല്ല ഗോളായിരുന്നു ബ്രൈറ്റിന്റേത്. ഗോവം ഡിഫന്‍സിനെ ആകെ ഡ്രിബിള്‍ ചെയ്താണ് താരം ഗോള്‍ നേടിയത്.
പക്ഷെ ആ ഗോള്‍ ഈസ്റ്റ് ബംഗാളിന് മൂന്ന് പോയിന്റ് നല്‍കിയില്ല. രണ്ട് മിനുട്ടിനകം ഗോവ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ മുര്‍ഗോകര്‍ ആണ് ഗോവയുടെ ഗോള്‍ നേടിത്.
ഈ സമനില 15 പോയിന്റുമായി ഗോവയെ മൂന്നാമത് നിര്‍ത്തുകയാണ്. ഏഴു പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ലീഗില്‍ ഒമ്ബതാം സ്ഥാനത്തേക്ക് മുന്നേറി.

