KSDLIVENEWS

Real news for everyone

ഡൽഹിയിൽ പെട്രോൾ വിലയിൽ വർധനവ്

SHARE THIS ON

ഡല്‍ഹിയില്‍ പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി. വ്യാഴാഴ്‌ച ലിറ്ററിന് 23 പൈസ വര്‍ധിച്ചതോടെ പെട്രോള്‍ നിരക്ക് 84.20 രൂപയായി. ഇത് ഡെല്‍ഹിയിലെ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ നിരക്കാണ്. ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. 26 പൈസ കൂടി ലിറ്ററിന് 74.38 രൂപയായി.

2018ല്‍ ലിറ്ററിന് 84 രൂപയായതായിരുന്നു ഇതിന് മുന്‍പുള്ള പെട്രോളിന്റെ റെക്കോര്‍ഡ് നിരക്ക്. അന്ന് ഡീസലും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 75.45 രൂപയായിരുന്നു അന്നത്തെ ഡീസല്‍ നിരക്ക്.കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയില്‍ സ്‌ഥിരത കാണിച്ചിരുന്നെങ്കിലും വ്യാഴാഴ്‌ച വീണ്ടും വില വര്‍ധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!