സര്‍ക്കാരിന്റെ നേട്ടങ്ങളെടുത്ത് പറഞ്ഞ് ഗവര്‍ണര്‍, കേന്ദ്രത്തിന് വിമര്‍ശനം; ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാൻ ചേരുന്ന സമ്മേളനം ഈ സർക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗങ്ങളടക്കം വായിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സർക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചുhttps://2f01c736d645a10b6ddaa3137e0f5ffa.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0
സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധം. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം തുടർന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോർജും സഭയിൽ നിന്നിറങ്ങിപ്പോയി. ബിജെപി എംഎൽഎ ഒ.രാജഗോപാൽ സഭയിൽ തുടർന്നു.
ഗവർണറുടെ പ്രസംഗത്തിൽ നിന്ന്….https://2f01c736d645a10b6ddaa3137e0f5ffa.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0
- പ്രകടനപത്രിക നടപ്പാക്കിയ സർക്കാരാണിത്.
- നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു
- കോവിഡ് മഹാമാരിയെ ആർജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാൻ ജാഗ്രത കാട്ടി
- കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം
- കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി
- തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിശ്വാസം ആർജിക്കാനായി
- കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാൻ സർക്കാരിന് കഴിഞ്ഞു
- പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയിൽ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി
- ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡൽ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ മനസ്സോടെ പ്രവർത്തിക്കണം
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുനിന്നു
- കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചു
- വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു
- ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തി
- പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു
- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതിൽ സർക്കാർ വിജയിച്ചു
- പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നൽകും
- പരമാവധി തൊഴിൽ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം
- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരുടെ പ്രവർത്തനം നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു
- പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി
- കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ കഴിഞ്ഞു
- കാർഷിക നിയമത്തിന് എതിരായ ഭാഗം വായിച്ച് ഗവർണർ: കാർഷിക നിയമം ഇടനിലക്കാർക്കും കോർപ്പറേറ്റുകൾക്കും ഗുണകരമാകുന്ന നിയമമാണ്
- കാർഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും
- കാർഷിക സമരം മഹത്തായ ചെറുത്തുനിൽപ്പാണ്
- കാർഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കർഷകന്റെ വിലപേശൽ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം.
- കാർഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കും
- വാണിജ്യ കരാറുകൾക്കും വിമർശനം: വാണിജ്യ കരാറുകൾ റബ്ബർ കർഷകരെ തകർക്കും
- കാർഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നു
- മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പിലാക്കി
- സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാൻ കഴിഞ്ഞു
- ഗെയിൽ അഭിമാനകരമായ പദ്ധതി
- ഗതാഗത സംവിധാനത്തിന് സർക്കാരിന്റെ വിപുലമായ പദ്ധതികൾ
- ഈ സാമ്പത്തിക വർഷം ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 8000 കോടി
- വിഴിഞ്ഞം തുറമുഖ നിർമാണം വേഗത്തിൽ നടക്കുന്നു
- സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അുമതിക്കായി കാത്തിരിക്കുകയാണ്
- അടുത്ത അഞ്ച് വർഷം കൊണ്ട് കെഎസ്ആർടിസിക്ക് കൂടുതൽ സിഎൻഡി ബസുകൾ
- മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് പദ്ധതി കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കും

