മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻതന്നെ,മറ്റൊരു പേരില്ല- മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി

തിരുവനന്തരപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തന്റെ അഭിപ്രായം പറയുമെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിച്ചർച്ചയിൽ തീരുമാനം വരുമെന്നും അപ്പോൾ പറയാമെന്നും സുധാകരന്റെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
കെ.എസിന്റെ മനസ്സിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന്; ‘ഞാൻ തന്നെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടാമതൊരു പേര് തന്റെ മനസ്സിലില്ലെന്നും, താനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഹൈക്കമാൻഡ് ചോദിച്ചാൽ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കെ.സി. വേണുഗോപാലിനുവേണ്ടി കെ. സുധാകരൻ ഫേയ്സ്ബുക്കിൽകൂടി രംഗത്തെത്തിയിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ഇപ്പോഴും ഉണ്ടോ എന്ന ചോദ്യത്തിന്, ആ സാഹചര്യത്തിന് ഒരു മാറ്റവുമില്ല എന്നായിരുന്നു കെ. സുധാകരൻ നേരത്തെ മറുപടി നൽകിയത്.

