KSDLIVENEWS

Real news for everyone

ലണ്ടനില്‍ 30-ല്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികള്‍ നിറയുന്നു, ഗുരുതര സാഹചര്യമെന്ന് മേയര്‍

SHARE THIS ON

ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷമാണെന്ന്മുന്നറിയിപ്പ്. രോഗികളുടെ ആധിക്യം മൂലംഅധികം വൈകാതെ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
ലണ്ടനിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചിട്ടുണ്ട്.അടിയന്തരമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേർ മരിക്കുകയും ചെയ്യും, മേയർ പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കിൽ വരുന്ന ആഴ്ചകളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലണ്ടനിലെ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ തോതും വർധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!