KSDLIVENEWS

Real news for everyone

കെ. കുഞ്ഞിരാമൻ എം.എൽ.എ.യ്ക്കെതിരേ കേസെടുക്കണം – കോൺഗ്രസ്

SHARE THIS ON

ചട്ടഞ്ചാൽ: സി.പി.എം. കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ് ഓഫീസറെ കാലുവെട്ടുമെന്നും പുറത്തുകടക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ ഉദുമ എം.എൽ.എ. കെ. കുഞ്ഞിരാമനെതിരേ കേസെടുക്കണമെന്ന് ഉദുമ നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി. രതികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്്‌ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻറ്്‌ ഹക്കീം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.വി. ഗംഗാധരൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, ഗീതാ കൃഷ്ണൻ, ധന്യാ സുരേഷ്, മുളിയാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്്‌ കെ. ബലരാമൻ നമ്പ്യാർ, ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!