KSDLIVENEWS

Real news for everyone

കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

കണ്ണൂര്‍: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!