KSDLIVENEWS

Real news for everyone

പിടി വിടാതെ കോവിഡ് …..
ആഗോളതലത്തിൽ കോവിഡ് ബാധിതർ 8.92 കോടി; 19,20,357 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പിന്നിട്ടു. ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,20,357 പേര്‍ മരണമടഞ്ഞു.ആറ് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നു.നിലവില്‍ 2,25,449 പേരാണ് ചികിത്സയിലുള്ളത്. ഒന്നരലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞദിവസം 20,539 പേരാണ് രോഗമുക്തി നേടിയത്.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി ഇരുപത്തിനാല് ലക്ഷം കടന്നു.
രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.77 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷം കടന്നു. രണ്ട് ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇരുപത്തിയൊമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്ബതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!