KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിയോക്

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള). കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന്റെതാണ് തീരുമാനം. ഫിയോക്കിന്റെ സമ്പൂർണ യോഗമാണ് ഇന്ന് നടന്നത്.

നേരത്തെ ഒരു വിഭാഗം അംഗങ്ങൾ നഷ്ടം സഹിച്ചു തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി വലിയ ചർച്ചകളും നടന്നു. ഇന്നു രാവിലെ ആരംഭിച്ച യോഗം വൈകുന്നേരമാണ് അവസാനിച്ചത്.

തിയേറ്ററുകൾ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് അവസാനം യോഗം എത്തിച്ചേരുകയായിരുന്നു. തമിഴ് സിനിമയായ ‘മാസ്റ്റർ’ ആണ് ഇനിയുള്ള ഒരു വലിയ റിലീസ്. ഈ ചിത്രത്തിനു ശേഷം മലയാള സിനിമകൾ തിയേറ്ററുകൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിർമാതാക്കളും ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റർ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങൾക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തൽക്കാലം തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!