KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡ്

SHARE THIS ON

ചെന്നൈ: കോളേജ് വിദ്യാർഥികൾക്കായി സൗജന്യ ഡാറ്റാ കാർഡുകൾ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോളേജുകൾ ഓൺലൈൻ ക്ലാസുകളാണ് നടത്തിവരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സർക്കാർ സൗജന്യ ഡാറ്റാ കാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാർഡുവഴി ലഭ്യമാകുക. ജനുവരി മുതൽ ഏപ്രിൽ വരെയായിരിക്കും കാലാവധി.

ഏകദേശം 9.69 ലക്ഷം വിദ്യാർഥികൾക്ക് ഡാറ്റാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!