ചിന്മയ സ്കൂളിൽ വിദ്യാർഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് മാർച്ച്

ഫീസിന്‍െറ പേരില്‍ കുട്ടികളെ പുറത്താക്കല്‍; രക്ഷിതാക്കളുടെ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന് കാസര്‍കോട്: കോവിഡ് മഹാമാരിയില്‍ പ്രയാസമനുഭവിക്കുന്ന സമയത്ത് കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ ഫീസിന്‍െറ പേരില്‍ 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ പ്രക്ഷോഭത്തിന്. ഇതിന്‍െറ ആദ്യപടിയായി വ്യാഴാഴ്ച രാവിലെ 10ന് ചിന്മയ സ്കൂള്‍ പാരന്റ്സ് കൂട്ടായ്മ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് രക്ഷിതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനംചെയ്യും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന സമയത്ത് ട്യൂഷന് ഫീസിന് പുറമെ, ലഭ്യമല്ലാത്ത മറ്റു പലതരം സേവനങ്ങള്‍ക്കും ഫീസുകള്‍ അടക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുകയാണ്. സമസ്ത മേഖലകളിലും ഇളവ് നല്കിയ കോവിഡ് കാലത്തെ ഇളവ് നല്‍കാതെ മുഴുവന്‍ ഫീസും ചോദിക്കുന്നത് ധാര്‍ഷ്ട്യമാണ്. ഇതിനാലാണ് പരിചയമില്ലാത്ത സമരമുറയിലേക്കിറങ്ങാന് രക്ഷിതാക്കള്‍ നിര്‍ബന്ധിതരായത്. ഫീസടക്കാന്‍ കഴിയാതിരുന്ന 300 വിദ്യാര്‍ഥികളെ കഴിഞ്ഞ ഒരു മാസത്തിനിടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കിയെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
വാര്‍ത്തസമ്മേളനത്തില്‍ രഘുറാം, എം.എ. നാസര്‍, അബ്ദുല്‍ റഹീം, രവീന്ദ്രന്, എ. മുകുന്ദരാജ്, പി. രജിത, സൗജത്ത് എന്നിവര്‍ സംബന്ധിച്ചു.

