തെരഞ്ഞെടുപ്പ് ചർച്ച ; കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി: നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചക്ക് കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി നാളെ പോകും. മുല്ലപ്പള്ളിയും ചെന്നിത്തലയും തിങ്കളാഴ്ചയായിരിക്കും ഡല്‍ഹിക്ക് തിരിക്കുക. പാര്‍ട്ടിയില്‍ വരുത്തേണ്ട തിരുത്തലുകളും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളില്‍ പുനസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു.ഇതിനുള്ള സാധ്യത പട്ടിക നല്‍കാന്‍ സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനസംഘടനയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കെപിസിസി സ്വീകരിച്ചിട്ടില്ല. പുനഃസംഘടനയ്ക്കുള്ള സാധ്യത പട്ടിക നല്‍കാത്തതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്‌തി ഉണ്ട്. നേതാക്കളുടെ ഡല്‍ഹി ചര്‍ച്ചയില്‍ അഴിച്ചു പണി സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വലിയ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേരള നേതാക്കള്‍. ഡിസിസി പ്രസിഡന്‍്റുമാരെ മാറ്റുന്നതിനെ ഗ്രൂപ്പ് നേതാക്കളും എതിര്‍ക്കുന്നു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ മാത്രം മാറ്റം മതി എന്നാണ് അവരുടെ നിലപാട്.
അതേസമയം, 99 നിയമസഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ഡി.എഫിന് ജനപിന്തുണയേറുകയാണ്. പ്രതിപക്ഷത്തിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

