കോവിഡ് വാക്സിൻ എത്തി; ജില്ലയിൽ 6680 ഡോസാണ് എത്തിയത്; ആദ്യഘട്ടം 3100 പേർക്ക്

കാഞ്ഞങ്ങാട്: ജില്ലയിൽ 6680 ഡോസ് കോവിഡ് വാക്സിൻ എത്തി. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് എത്തിച്ചത്. കോഴിക്കോട് റീജണൽ വാക്സിൻ സ്റ്റോറിൽനിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലെത്തിയ വാക്സിൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ജില്ലാ ആസ്പത്രിയോടുചേർന്നുള്ള വാക്സിൻ സ്റ്റോറിൽ സൂക്ഷിച്ചു. ആദ്യഘട്ടത്തിൽ 3100 പേർക്കാണ് വാക്സിൻ നൽകുക. ഒന്നാംഘട്ടത്തിൽ ഒൻപത് കേന്ദ്രങ്ങളിലും രണ്ടാംഘട്ടത്തിൽ 58 കേന്ദ്രങ്ങളിലും മൂന്നാംഘട്ടത്തിൽ 329 കേന്ദ്രങ്ങളിലുമായാണ് ജില്ലയിലെ വാക്സിൻ വിതരണം.
ആദ്യഘട്ടത്തിൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവർക്കാണ് നൽകുക. ആദ്യഘട്ടം ശനിയാഴ്ച തുടങ്ങും. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി, കാസർകോട് ജനറൽ ആസ്പത്രി, നീലേശ്വരം, പനത്തടി, മംഗൽപ്പാടി, ബേഡഡുക്ക താലൂക്ക് ആസ്പത്രികൾ, പെരിയ സി.എച്ച്.സി., എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രങ്ങളിലും നാല് വീതം വാക്സിനേഷൻ ഓഫീസർമാരും മൂന്ന് വാക്സിനേറ്ററും ഉണ്ടാകും. രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് വാക്സിൻ നൽകുക.
കോവിഡ് മാനദണ്ഡം അനുസരിച്ച് വാക്സിൻ വിതരണംചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു. വാക്സിനേഷനുശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുളള ആംബുലൻസ് അടക്കമുളള സംവിധാനവും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക്തല ടാസ്ക് ഫോഴ്സ് അംഗങ്ങൾ എന്നിവർ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ച് പുരോഗതികൾ വിലയിര

