KSDLIVENEWS

Real news for everyone

വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ഭർതൃമാതാവ് ആതിരയുമായി വഴക്കിടുമായിരുന്നു ; വെളിപ്പെടുത്തൽ

SHARE THIS ON

വർക്കല : കല്ലമ്ബലത്ത് കഴുത്തുമുറിച്ച്‌ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മരിച്ച ആതിരയുടെ അമ്മ. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ആതിരയുമായി ശരത്തിന്റെ അമ്മ വഴക്കിടുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ആതിരയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഭര്‍ത്താവിന്റെ പിതാവും ആരോപിച്ചു. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്ബുകളും മുറിക്കാനാകില്ലെന്നും, സംശയങ്ങള്‍ തെളിയണമെന്നും ഭര്‍തൃപിതാവ് പറഞ്ഞു.

ഒന്നരമാസം മുമ്ബായിരുന്നു മരിച്ച ആതിരയുടെ വിവാഹം, മകളുടെ സുഖവിവരങ്ങള്‍ അറിയാനായി കല്ലമ്ബലത്തെ വീട്ടില്‍ എത്തിയതായിരുന്നു ആതിരയുടെ അമ്മ. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആണ് ആതിര മരിച്ചത്.രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ ആതിരയെ കാണാന്‍ വെന്നിയൊടുള്ള അമ്മ വീട്ടിലെത്തി.

എന്നാല്‍, വാതിലെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. ശരത് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്ബും മുറിച്ചിരുന്നു.

ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ച്‌ കിടന്ന ബാത്ത്‌റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കല്ലമ്ബലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹത്തിന് തൊട്ടുമ്ബായിരുന്നു ശരത് നാട്ടിലെത്തിയത്. ആതിര അധികം സംസാരിക്കാത്ത പ്രകൃതമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!