KSDLIVENEWS

Real news for everyone

ഹില്ലി അക്വാ ഉത്പാദനം വ്യാപിപ്പി ക്കാൻ സർക്കാർ ; 20 ലിറ്റർ കുപ്പി വെള്ളം 60 രൂപയ്ക്ക്

SHARE THIS ON

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലാന്‍റില്‍നിന്നുള്ള ഗുണമേ·യുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അരുവിക്കരയില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കിഡ്ക്) സ്ഥാപിച്ച “ഹില്ലി അക്വാ’ കുപ്പിവെള്ള പ്ലാന്‍റിന്‍റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രതയോടെയാണു സര്‍ക്കാര്‍ നീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

എ​ല്ലാ വീ​ടു​ക​ളി​ലും പൈ​പ്പ് ലൈ​നി​ലൂ​ടെ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു ലി​റ്റ​ര്‍ കു​പ്പി​വെ​ള്ള​ത്തി​നു വി​പ​ണി​യി​ല്‍ 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ “​ഹി​ല്ലി അ​ക്വാ’ കു​പ്പി​വെ​ള്ളം 13 രൂ​പ​യ്ക്കു ല​ഭ്യ​മാ​ക്കാ​നാ​യി. ഇ​തു വ്യാ​പ​ക​മാ​യി സ്വീ​ക​രി​ക്ക​പ്പെ​ട്ടു. സ്വ​കാ​ര്യ ക​ന്പ​നി​ക​ള്‍​ക്കും ഇ​തു പി​ന്തു​ട​രേ​ണ്ടി വ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ലെ പ്ലാ​ന്‍റി​ല്‍​നി​ന്നാ​ണു ഹി​ല്ലി അ​ക്വാ ആ​ദ്യം വി​പ​ണി​യി​ലെ​ത്തി​യ​ത്. മൂ​ന്ന് ഉ​ത്പാ​ദ​ന ലൈ​നു​ക​ളാ​ണ് അ​രു​വി​ക്ക​ര പ്ലാ​ന്‍റി​ലു​ള്ള​ത്. ഒ​ന്നി​ല്‍ 20 ലി​റ്റ​റി​ന്‍റെ​യും മ​റ്റു ര​ണ്ടെ​ണ്ണ​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, അ​ര ലി​റ്റ​ര്‍ വീ​ത​വു​മു​ള്ള കു​പ്പി​വെ​ള്ളം നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യും. 20 ലി​റ്റ​റി​ന്‍റെ 2,720 കു​പ്പി​ക​ള്‍ പ്ര​തി​ദി​നം നി​റ​യ്ക്കാ​നാ​കു​ന്ന അ​ത്യാ​ധു​നി​ക പ്ലാ​ന്‍റാ​ണു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

മ​റ്റു ര​ണ്ട് ലൈ​നു​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 3,600 ലി​റ്റ​ര്‍ വീ​തം കു​പ്പി​വെ​ള്ളം നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യും. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 20 ലി​റ്റ​റി​ന്‍റെ കു​പ്പി​വെ​ള്ളം 60 രൂ​പ​യ്ക്ക് വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള്ള കു​പ്പി​ക​ള്‍ പ്ലാ​ന്‍റി​ല്‍​ത്ത​ന്നെ നി​ര്‍​മി​ക്കും. വി​ത​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നു​മാ​യി കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​നു കീ​ഴി​ല്‍ സാ​ന്ത്വ​നം എ​ന്ന പേ​രി​ല്‍ ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!