KSDLIVENEWS

Real news for everyone

തിങ്കൾ മുതൽ വെള്ളിവരെ,ബുധനില്ല; കോവിഡ് വാക്സിനേഷൻ
നാല് ദിവസം ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് വേ​ണ്ടി​യു​ള്ള വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. ആ​ദ്യ​ദി​നം 8062 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​ത്.

അ​വ​ര്‍​ക്കാ​ര്‍​ക്കും വാ​ക്സി​ന്‍ കൊ​ണ്ടു​ള്ള പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വാ​ക്സി​നെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ മാ​റ്റാ​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്സി​ന്‍ എ​ടു​ത്തി​രു​ന്നു.ആ​ദ്യ ദി​ന​ത്തി​ലെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് അ​തേ രീ​തി​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ തു​ട​രാ​ന്‍ സം​സ്ഥാ​നം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ നാല് ദി​വ​സ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ദി​വ​സ​മാ​യ​തി​നാ​ല്‍ അ​തി​ന് ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ ​ദി​വ​സം ഒ​ഴി​വാ​ക്കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും 100 പേ​രെ വ​ച്ച്‌ 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ചി​ല ചെ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ജി​ല്ല​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചൊ​വ്വാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

പു​ല്ലു​വി​ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​ഞ്ചു​തെ​ങ്ങ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഉ​ട​ന്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പൂ​ഴ​നാ​ട്, മ​ണ​മ്ബൂ​ര്‍, വ​ര്‍​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 12 കേ​ന്ദ്ര​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വീ​ത​വും ബാ​ക്കി ജി​ല്ല​ക​ളി​ല്‍ ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വീ​ത​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കാം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ണ്ണം കൂ​ട്ടാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

ഓ​രോ കേ​ന്ദ്ര​ത്തി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ അ​ഞ്ച്‌​വ​രെ​യാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ളി​ന് എ​വി​ടെ​യാ​ണ് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പോ​കേ​ണ്ട​തെ​ന്ന എ​സ്‌എം​എ​സ് ല​ഭി​ക്കും. അ​ത​നു​സ​രി​ച്ചാ​ണ് സ​മ​യം നി​ശ്ച​യി​ച്ച്‌ അ​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തേ​ണ്ട​ത്.

വാക്സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്‌ഐ കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇ​പ്പോ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. അ​വ​ര്‍ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞാ​ല്‍ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ വി​വി​ധ സേ​നാം​ഗ​ങ്ങ​ള്‍, പോ​ലീ​സു​കാ​ര്‍, കോ​വി​ഡു​മാ​യി സ​ഹ​ക​രി​ച്ച റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, മു​ന്‍​സി​പ്പ​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!