KSDLIVENEWS

Real news for everyone

‘ ഞങ്ങൾ ഉടനെ കൊൽക്കത്തയിൽ എത്തും ‘ ; ബംഗാളിൽ മത്സരിക്കുമെന്ന് ശിവസേന

SHARE THIS ON

മുബൈ: പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

തങ്ങള്‍ എത്രയും വേഗംം കൊല്‍ക്കത്തയിലേക്ക് എത്തും എന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിച്ചിരുന്നു. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നിലാണ്. ഇടത്-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ബിഹാറില്‍ അട്ടിമറി വിജയം നേടിയ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ബംഗാളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!