KSDLIVENEWS

Real news for everyone

അധ്യാപകർ സെക്ടറൽ മജിസ്ട്രേട്ടുമാർ; വിദ്യാർഥികൾ ആശങ്കയിൽ

SHARE THIS ON

കാസർകോട് ∙ കോവിഡ് പരിശോധന ഡ്യൂട്ടിക്കായി ഹയർ സെക്കൻഡറി അധ്യാപകരെ സെക്ടറൽ മജിസ്ട്രേട്ട് ആയി നിയോഗിച്ചതിലൂടെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം അവതാളത്തിലാകുമോയെന്ന ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും. ജില്ലയിലെ 14 സർക്കാർ ഉൾപ്പെടെ 15 വിദ്യാലയങ്ങളിൽ നിന്നായി 15 പേരെയും 10 റിസർവ് അധ്യാപകരെയുമാണ് മജിസ്ട്രേട്ട് ഡ്യൂട്ടിക്കായി നിയോഗിച്ച് ഉത്തരവിറക്കിയത്. 22 പ്രിൻസിപ്പൽമാരും മൂന്നൂറോളം അധ്യാപകരും ഇല്ലാത്ത ജില്ലയിൽ പൊതുപരീക്ഷയ്ക്ക് 2 മാസം ബാക്കിയിരിക്കെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിക്കു നിയമിച്ചത് വിദ്യാർഥികളുടെ സംശയദൂരീകരണത്തിനു തടസ്സമാകുമെന്നാണു രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പരാതി.

പൈവളിഗെ, കാസർകോട്,ഹൊസ്ദുർഗ്, മുള്ളേരിയ, കുണ്ടംകുഴി,മംഗൽപാടി, ചായ്യോത്ത്, ആദൂർ, പള്ളിക്കര, കയ്യൂർ, കോട്ടപ്പുറം ,പരപ്പ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരെയാണ് ഇതിനായി നിയമിച്ചത്. ഇതിൽ കാസർകോട്, ഹൊസ്ദുർഗ് എന്നീ വിദ്യാലയങ്ങളിൽ നിന്നായി രണ്ടു പേർ വീതമുണ്ട്. ഇതിനു പുറമേ കുട്ടമ്മത്ത്, കയ്യൂർ, കുണ്ടംകുഴി, മൊഗ്രാൽ പുത്തുർ, കൊട്ടോടി, രാവേണിശ്വരം, പള്ളിക്കര, ഉദുമ, പെരിയ എന്നീ വിദ്യാലയങ്ങളിലുള്ളവരെയാണു പകരക്കാരായി നിയമിച്ചത്. സംശയനിവാരണത്തിനായി ജനുവരി ഒന്നു മുതലാണ് പ്ലസ്ടു, എസ്എസ്എൽസി വിദ്യാർഥികൾ വിദ്യാലയങ്ങളിൽ വരാൻ തുടങ്ങിയത്. അവധി ദിവസങ്ങളിലും വൈകിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നാണ് സെക്ടറൽ മജിസ്ട്രേട്ട് ആയി അധ്യാപകരെ നിയമിച്ച ഉത്തരവിലുള്ളത്. ഒരു അധ്യാപകനു രണ്ടിലേറെ പഞ്ചായത്തുകളുടെ ചുമതലയുണ്ട്.

എന്നാൽ കിലോമീറ്റർ അകലെയുള്ള വിദ്യാലയങ്ങളിലെ ക്ലാസുകൾക്കു ശേഷം നിയോഗിക്കപ്പെട്ട പഞ്ചായത്തുകളിലെത്തി സെക്ടറൽ മജിസ്ട്രേട്ട് ജോലി ഏറ്റെടുക്കുമ്പോൾ അതു ഫലപ്രദമായി നടപ്പിലാക്കുന്നതിനു തടസ്സമാകുന്നുവെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!