പനിയും ശ്വാസതടസ്സവും; വി.കെ. ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളുരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികലക്ക് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കും പരിശോധനകൾക്കുമായി ബംഗളുരു ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ജയിലിനകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം ഭേദമാകാതായതോടെയാണ് പുറത്തേക്കു മാറ്റിയത്.
അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ശിക്ഷ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ജനുവരി 27നു ജയിൽ മോചിതയാകാനിരിക്കുകയാണ്.

