വല്ലാത്ത സങ്കടം തോന്നുന്നു – തീപിടിത്തത്തിൽ മനംനൊന്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പൂനെ: ഇന്ന് ഉച്ചക്ക് കോവിഡ് വാക്സിന്‍ നിര്‍മാണ് കേന്ദ്രമായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ മനംനൊന്ത് മേധാവി അഡാര്‍ പൂനാവാല. അഞ്ച് പേരാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. അഡാര്‍ പൂനാവാല മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.
വാക്സിന്‍ നിര്‍മാണ യൂണിറ്റിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
മരണവാര്‍ത്ത അറിയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. ‘നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി.
‘നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുവരെ ജീവഹാനിയൊന്നും ഉണ്ടായിട്ടില്ല എന്നതാണ്.’

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. എന്നാല്‍ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് പറയപ്പെടുന്നു.
ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.

