KSDLIVENEWS

Real news for everyone

ലാലു പ്രസാദിന്റെ ആരോഗ്യനില വഷളായി; തേജസ്വിയും റാബ്രി ദേവിയും റാഞ്ചിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു

SHARE THIS ON

റാഞ്ചി: ആർജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ഇപ്പോൾ ലാലു ഉള്ളത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ റിംസിൽ പ്രവേശിപ്പിച്ചത്.
ലാലു പ്രസാദിന്റെ മകളായ മിസ ഭാരതിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്നയിൽ നിന്ന് വിമാനമാർഗം ഉടൻ റാഞ്ചിയിലേക്കെത്തുമെന്നാണ് വിവരം.
അതേസമയം ലാലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിംസ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്വാസകോശ അണുബാധയുുണ്ട്, ചികിത്സ പുരോഗമിക്കുകയാണ്. ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!