KSDLIVENEWS

Real news for everyone

ഉമ്മൻ ചാണ്ടിക്ക് നിയമസഭയുടെ ആദരം ; ജനങ്ങൾക്കായുള്ള ഇടപെടലുകൾ തുടർന്നും നടത്താൻ കഴിയട്ടെ -പിണറായി വിജയൻ

SHARE THIS ON

തിരുവനന്തപുരം: സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക്​ നിയമസഭയുടെ ആദരം. ശൂന്യവേളയില്‍ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണനാണ്​ ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ എടുത്തുപറഞ്ഞ്​ അഭിനന്ദനം അറിയിച്ചത്​. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക്​ അനുമോദനമര്‍പ്പിച്ചു. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഇൗ സമയം സഭയില്‍ ഉണ്ടായിരുന്നില്ല.

ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി പാഠപുസ്തകം പോലെ പഠനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അദ്ദേഹത്തിെന്‍റ രാഷ്ട്രീയവും ജനങ്ങള്‍ക്കായുള്ള ഇടപെടലുകളും തുടര്‍ന്നും നടത്താനുള്ള പൂര്‍ണ ആരോഗ്യം ഉണ്ടാകെട്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ടു തവണ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവായും വിപുലമായ പാര്‍ലമെന്‍ററി പ്രവര്‍ത്തന പാരമ്ബര്യം ഉമ്മന്‍ ചാണ്ടിക്കുണ്ട്​. അദ്ദേഹത്തിന്​ പൂര്‍ണ ആരോഗ്യവും എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്​ട്രീയത്തിലെ വിസ്​മയമാണ്​ ഉമ്മന്‍ ചാണ്ടിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. എപ്പോഴും ജനങ്ങ​ളോടൊപ്പം ജീവിക്കുകയും ജനങ്ങളോടൊപ്പം നീങ്ങുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവര്‍ത്തനശൈലിയുടെ ഉടമ. സ്വന്തം ശരീരത്തിലേക്ക്​ കല്ല്​ വലി​െച്ചറിഞ്ഞവ​രെ പോലും സ്​നേഹത്തോടെ കെട്ടിപ്പുണരാന്‍ കഴിയുന്ന മനോഭാവമാണ്​ ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകതയെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!