KSDLIVENEWS

Real news for everyone

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

SHARE THIS ON

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാര്‍ക്ക് നല്‍കിയ മാ‍ര്‍‍ഗനിര്‍‍ദ്ദേശത്തിലാണ് സപ്ലൈകോ ജനറല്‍ മാനേജര്‍ ആര്‍ രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഭക്ഷ്യകിറ്റ് വിതരണം അവതാളത്തിലാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് കത്തില്‍ പറയുന്നത്. സര്‍ക്കാരിന്‍റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെയാണ് ജനറല്‍ മാനേജറുടെ മുന്നറിയിപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചന.

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. സപ്ലൈക്കോ ടെണ്ടര്‍ വഴി വാങ്ങുന്ന സാധനങ്ങളില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ റീജണല്‍ മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!