KSDLIVENEWS

Real news for everyone

നിര്‍ണായക റോളില്‍ തരൂരും: പ്രകടനപത്രിക തയ്യാറാക്കാന്‍ ആശയങ്ങള്‍ തേടി കേരള പര്യടനം

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എം.പി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നു. ശശി തരൂരിന് നിർണായക ചുമതലകൾ നൽകികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ ശശി തരൂർ കേരള പര്യാടനം നടത്തും.

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പിൽ നിർത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡമാക്കില്ല. കൂടാതെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേൽനോട്ട സമിതി തീരുമാനമെടുത്തു.

കോൺഗ്രസ് ജനപ്രതിനിധികളുമായും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷിളുമായും ഗഹ്ലോത്ത് ചർച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!