കാസർഗോഡ് ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 83 പേർക്കും. 110 പേർക്ക് രോഗമുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (23.01.2021)
കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കോവിഡ്, 110 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25755 ആയി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 821 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6427 പേര്
വീടുകളില്‍ 6075 പേരും സ്ഥാപനങ്ങളില്‍ 352 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6427 പേരാണ്. പുതിയതായി 518 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1089 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 67 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബളാല്‍-7
ചെമ്മനാട്-2
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-3
കാറഡുക്ക-2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-4
കോടോം ബേൂളൂര്‍-3
മധൂര്‍-1
മടിക്കൈ-1
നീലേശ്വരം-4
പടന്ന-1
പളളിക്കര-6
പനത്തടി-26
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-5
തൃക്കരിപ്പൂര്‍-5
വലിയപറമ്പ-2
വെസ്റ്റ് എളേരി-3
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍-7
ബളാല്‍-2
ബേഡഡുക്ക-2
ചെമ്മനാട്-1
ചെങ്കള-2
ചെങ്കളായി-1
ചെറുവത്തൂര്‍-2
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-1
കളളാര്‍-12
കാഞ്ഞങ്ങാട്-8
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-11
കോടോം ബേളൂര്‍-10
കുറ്റിക്കോല്‍-3
മധൂര്‍-1
മടിക്കൈ-3
മംഗല്പാടി-1
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-10
പടന്ന-2
പൈവളിഗ-1
പളളിക്കര-1
പനത്തടി-5
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-5
ഉദുമ-1
വലിയപറമ്പ-1
വെസ്റ്റ്് എളേരി-2
മറ്റ് ജില്ല
വടക്കാന്‍ഞ്ചേരി-1

