ആന ആക്രമിച്ചത് ശുചിമുറിയിൽ പോയി വരുന്ന വഴി , ഭയന്നു വീണപ്പോൾ ചവിട്ടിക്കൊന്നു ; റിസോർട്ടിനെതിരെ അന്വേഷണം

വയനാട്; മേപ്പാടി എളമ്ബിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താറിനെയാണ് (26) ആന ചവിട്ടിക്കൊന്നത്. യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെയാണ് അന്വേഷണം.
റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു.
റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്.

