ഷഹാനയുടെ മരണം: റിസോർട്ട് അടച്ചു; എല്ലാ ടെന്റും പരിശോധിക്കുമെന്ന് കലക്ടർ

കൽപറ്റ ∙ വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്‍റില്‍ താമസിച്ച യുവതി കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ ടെന്റുകളുടെ പ്രവർത്തനവും പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു.
ഇതിനിടെ, റിസോർട്ടിന്റെ പ്രവർത്തനം പഞ്ചായത്ത് ഇടപെട്ട് താൽക്കാലികമായി നിർത്തി. ടെന്റുകളുടെ പ്രവർത്തനം അനധികൃതമെന്ന് കണ്ടെത്തി. വനാതിർത്തിയിൽ ടെന്റ് നിർമിച്ചതിൽ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. കണ്ണൂർ സ്വദേശി ഷഹാനയാണ് കൊല്ലപ്പെട്ടത്.

