KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 03 പേർക്കും. 45 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (25.01.2021)

കാസര്‍കോട് ജില്ലയില്‍ 42 പേര്‍ക്ക് കോവിഡ്, 45 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25921 ആയി. ചികിത്സയിലുണ്ടായിരുന്ന 45 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6236 പേര്‍

വീടുകളില്‍ 5861 പേരും സ്ഥാപനങ്ങളില്‍ 375 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6236 പേരാണ്. പുതിയതായി 410 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 234 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 70 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 484 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ബേഡഡുക്ക-2
ചെമ്മനാട്-1
ചെങ്കള-2
ചെറുവത്തൂര്‍-2
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-12
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-2
മധൂര്‍-2
മഞ്ചേശ്വരം-1
നീലേശ്വരം-1
പടന്ന-1
പളളിക്കര-5
പനത്തടി-1
പുല്ലൂര്‍ പെരിയ-2
തൃക്കരിപ്പൂര്‍-1
ഉദുമ-1
വെസ്റ്റ് എളേരി-1

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍-6
ബദിയഡുക്ക-1
ബേഡഡുക്ക-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-2
കളളാര്‍-2
കാഞ്ഞങ്ങാട്-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-2
കുറ്റിക്കോല്‍-1
മധൂര്‍-2
മൊഗ്രാല്‍ പുത്തൂര്‍-3
നീലേശ്വരം-1
പളളിക്കര-1
പനത്തടി-2
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-3
ഉദുമ-4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!