KSDLIVENEWS

Real news for everyone

മകനെ പീഡിപ്പിച്ചുവെന്ന കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

SHARE THIS ON

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്പി ഇ.എസ്. ബിജുമോൻ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകും

നേരത്തെ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകിയ ഹൈക്കോടതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ നിർദേശം നൽകിയിരുന്നു. കേസിന്റെ ഇനിയുള്ള അന്വേഷണം ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ആയിരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!