KSDLIVENEWS

Real news for everyone

സന്ദർശകരെ സ്വീകരിക്കുന്നത് ഗർജിക്കുന്ന രണ്ട് സിംഹങ്ങൾ പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപം അമ്പത് കോടി ചിലവിൽ ഒരുങ്ങിയ ജയലളിതയുടെ ശവകുടീരം

SHARE THIS ON

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സ്‌മരണാര്‍ത്ഥം കോടികള്‍ മുടക്കി പണികഴിപ്പിച്ച ശവകുടീരം പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ തുറന്നുകൊടുക്കും. പറന്നുയരുന്ന ഫിനിക്‌സ് പക്ഷിയുടെ രൂപത്തിലാണ് ശവകുടീരത്തിന്റെ നിര്‍മാണം. സന്ദര്‍ശകരെ സ്വീകരിക്കുന്നതാകട്ടെ, ഗര്‍ജിക്കുന്ന രണ്ട് സിംഹപ്രതിമകളും. മറീന ബീച്ചില്‍ ഏകദേശം 50.80 കോടിരൂപ ചിലവഴിച്ചാണ് ശവകുടീരം നിര്‍മിച്ചിരിക്കുന്നത്.

എംജിആര്‍ സ്‌മാരകത്തിന് സമീപത്ത് തന്നെയാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്.

മ്യൂസിയത്തില്‍ ജയലളിതയുടെ പുര്‍ണകായ പ്രതിമയുമുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വിസ്‌മനിര്‍മ്മിതിയെ ജയലളിതയുടെ സ്‌മരണയ്‌ക്കപ്പുറം രാഷ്‌ട്രീയലക്ഷ്യത്തിനുകൂടി ഉപയോഗിക്കുക എന്നതാണ് ഭരണകക്ഷിയുടെ നീക്കം.
അതേസമയം, ജയലളിത കൂടി പ്രതിയായ അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശശികല ഇന്ന് ജയില്‍മോചിതയായി. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ നാലുവര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല പുറത്തിറങ്ങിയത്. കൊവിഡ് ബാധിതയായതിനാല്‍ മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമെ ശശികല ചെന്നൈയിലേക്ക് വരികയുള്ളൂ എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!